2016 നവംബർ 27, ഞായറാഴ്‌ച

Oli water falls ഒലി മലയിലേക്ക്

 Oli water falls Mampad

ഒലിമലയിലേക്ക് ഒരു ഞായറാഴ്ച്ച കയറണം എന്ന് മനസ്സിൽ പറഞ്ഞു തുടങ്ങിട്ട് കുറേയായി .പണ്ട് എടവണ്ണ സ്കൂളിൽ പഠിച്ചപ്പോൾ ചങ്ക് സിന്റ ഒപ്പം പോയതാ .ഞാൻ സിറാജ് ,സനൂപ്,സനോജ് ,ബുള്ള, പ്രിൻസ് അങ്ങനെ എട്ട് പത്തു പേർ .ഇപ്പോൾ 18 വർഷത്തിനു ശേഷം വീണ്ടും


ഈ പൂവിന്റെ വിത്ത് അന്നും ഞങ്ങ പോയപ്പോ എടുത്തിരുന്നു.രണ്ടു മുന്നു വർഷം എന്റെ വീട്ടിലും ഉണ്ടായിരുന്നു ഈ കാട്ടു സുന്ദരി .ഇന്ന് കുഞ്ഞുട്ടിയാണ് ഈ സുന്ദരി പൂവിന്റ വിത്ത്M വീട്ടിലേക്ക് കൊണ്ട് പോയത്. ഒരു കാര്യം ഒലിമലയിൽ   ഇന്നും അന്നു കണ്ട അതേ സ്ഥലത്ത് ഈ കാട്ടു സുന്ദരികൾ കൂട്ടമായി വളരുന്നു .പുഷ്പിക്കുന്നു 'കൊഴിയുന്നു.


ഈ ഓന്തിന്റെ ഫോട്ടോ എടുക്കാൻ പാടു പണി പെട്ടു .ഒരു പാട് ഉപന്യസിക്കുന്നില്ല .വന്നു കണ്ടു പോട്ടം പിടിച്ചു. ഓന്ത് ഓന്തായത് കൊണ്ട് പാറയേയും ഓന്തിനേയും സുക്ഷിച്ച് നോക്കിയാലേ കാണു. സോറ്യേയ്.



തുലാവർഷം തകർത്തു പെയ്യേണ്ട സമയത്ത് ഒലിയിൽ നീരൊഴുക്ക് കുറവാ.എന്നാലും ചെറിയ തണുപ്പുണ്ട് .ഒലിയേയും നമ്മളേയും പടച്ചോൻ കാക്കട്ടെ



ഉച്ചക്ക് ശേഷം ചെറിയ ഒരു മഴ കോള് കണ്ട് .മലവെള്ളം വരുമ്പോ എങ്ങനെ തടുക്കാനാ
പണ്ടത്തെ പോലെ അല്ല കുട്ട്യോളും കെട്ട്യോളും പൊരേലുണ്ട്